Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Model Polytechnic

Idukki

ചെ​റു​തോ​ണി - മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​ന് 13 കോ​ടി, മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക്കി​ന് 1.8 കോ​ടി: റോ​യി കെ.​പൗ​ലോ​സ്

ചെ​റു​തോ​ണി: ഇ​ടു​ക്കി - ഉ​ടു​മ്പ​ന്നൂ​ർ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി - മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​ന് 13 കോ​ടി​യും പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക്കി​ന് 1.8 കോ​ടി​യും അ​നു​വ​ദി​ച്ച​താ​യി റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.

ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചെ​റു​തോ​ണി -വാ​ഴ​ത്തോ​പ്പ് -മ​ണി​യാ​റ​ൻ​കു​ടി റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് 13 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം നി​ല നി​ർ​മാ​ണ​ത്തി​ന് 1.81 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ര​ണ്ടു നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു​മു​ള്ള ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

6.3 കി​ലോ​മീ​റ്റ​ർ നീ​ളം വ​രു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി ആ​രം​ഭി​ക്കും. മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക്കി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും പു​തി​യ നി​ർ​മാ​ണം ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up